ചെന്നൈ: തമിഴ്നാട്ടിലെ പ്രളയക്കെടുതിയില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ മുഖപത്രം.
തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ മോദി തയ്യാറായില്ലെന്ന് മുഖപത്രമായ മുരശൊലിയില്‍ കുറ്റപ്പെടുത്തി. ഗുജറാത്തില്‍ പ്രളയം ഉണ്ടായ അന്നുതന്നെ മോദി അവിടെ സന്ദര്‍ശിക്കുകയും കോടികളുടെ കേന്ദ്രസഹായം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ചെന്നൈയില്‍ പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും അവഗണന തുടരുകയാണെന്നും പറയുന്നു.