രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്കായി നിരവധി തരത്തിലുള്ള പ്ലാനുകള്‍ ഇതിനോടകം തന്നെ എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ദീര്‍ഘകാല പ്ലാനുകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തവണ എയര്‍ടെല്‍ എത്തിയിരിക്കുന്നത്. മൂന്ന് മാസം വരെ വാലിഡിറ്റി ലഭിക്കുന്ന പുതിയ പ്ലാനാണ് എയര്‍ടെല്‍ ഇക്കുറി അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് കൂടുതല്‍ അറിയാം.
90 ദിവസത്തെ വാലിഡിറ്റിയില്‍ വരുന്ന ഈ പ്ലാൻ സ്വന്തമാക്കാൻ 779 രൂപയ്ക്കാണ് റീചാര്‍ജ് ചെയ്യേണ്ടത്. ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ലഭിക്കുന്നതാണ്. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളാണ് ഈ പ്ലാനിനോടൊപ്പം ലഭിക്കുക. ഒരു ദിവസം 1.5 ജിബി ഹൈ സ്പീഡ് ഡാറ്റ ലഭിക്കുന്നതാണ്. ഇതിനുപുറമേ, വിങ്ക് മ്യൂസിക് ഫ്രീ, സൗജന്യ ഹലോ ട്യൂണുകള്‍ എന്നിവയിലേക്കെല്ലാം സൗജന്യ ആക്സസ് ലഭ്യമാണ്. എന്നാല്‍, ഒടിടി ആനുകൂല്യങ്ങള്‍ ലഭ്യമല്ല.