ഉത്തര്‍പ്രദേശ് : വിദ്യാര്‍ഥിയെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസെടുത്തു. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അശ്ലീല വീഡിയോ കാണിച്ച സ്വകാര്യ സ്കൂള്‍ അധ്യാപകനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ബദൗനില്‍ സെപ്റ്റംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോയും ചിത്രങ്ങളും അധ്യാപകന് കാണിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.