പാലക്കാട്: പാലക്കാട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്.
സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന് കോഴിയുടെ അവസ്ഥയാണെന്നും ആവശ്യം വന്നാല്‍ തട്ടുമെന്നുമായിരുന്നു സജീന്ദ്രന്റെ പരാമര്‍ശം. പാവത്തുങ്ങളോട് സഹതാപം മാത്രമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സജീന്ദ്രന് പറഞ്ഞു.
‘കൊലപാതകം സംബന്ധിച്ച് വിചിത്രമായ വാദമാണ് സി പി എം മുന്നോട്ട് വെയ്ക്കുന്നത്. പ്രതികള്‍ പാര്‍ട്ടി അനുഭാവികളായിരിക്കാം സംഘടന ചുമതല ഉള്ളവരല്ലെന്നാണ് വാദം. പാര്‍ട്ടി മെമ്ബര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സി പി എം നടത്തിയ കൊലപാതകം ആവുകയുള്ളൂവെന്നും സജീന്ദ്രന് ചോദിച്ചു.