മോഹൻലാല്‍ നായകനാകുന്ന പാൻ-ഇന്ത്യ ദ്വിഭാഷാ ചിത്രമായ വൃഷഭയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നിന്നുള്ള മോഹൻലാലിൻറെ ലുക് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പീറ്റര്‍ ഹെയിൻ ഒപ്പം നില്ക്കുന്ന ഒരു ചിത്രം ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കില്‍ ആണ് അദ്ദേഹ൦.
ഏകതാ ആര് കപൂറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച്, തെലുങ്കിലും മലയാളത്തിലും ചിത്രീകരിക്കുന്ന പ്രൊജക്റ്റ്. നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച്, ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇതിഹാസ ആക്ഷൻ എന്റര്ടെയ്നറായിരിക്കും വൃഷഭ എന്നാണ്.
നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷൻ മേക്ക, ഷനായ കപൂര്‍, സഹ്റ എസ് ഖാൻ എന്നിവരും അഭിനയിക്കുന്നു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ അടുത്ത വര്‍ഷം ലോകമെമ്ബാടും റിലീസ് ചെയ്യും.