കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അസാം സ്വദേശികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അസാം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുണ്ടാക്കിയ വാട്സാപ് അക്കൗണ്ടില്‍ നിന്നുമാണ് പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരിക്കുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥന് ഇത്തരമൊരു സന്ദേശം ലഭിച്ചതിന് പിറകെ അദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ ഒന്നിലധികം പ്രതികളുണ്ടെന്നാണ കരുതുന്നത്. കൊച്ചി സൈബര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്.
.