MORE

    മുഖ്യമന്ത്രിയുടെ ദുബായ് യാത്ര അനുമതിയില്ലാതെ; അപേക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം

    Date:

    ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിന് അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍.

    ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്ബാണ് അനുമതിക്കായി അപേക്ഷിച്ചത്. ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. യുകെ, നോര്‍വേ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയും തേടിയിരുന്നു. എന്നാല്‍, അനുമതിക്കായുള്ള ആദ്യ അഭ്യര്‍ത്ഥനയില്‍ ദുബായ് സന്ദര്‍ശനം ഉള്‍പ്പെടുത്തിയിരുന്നില്ല.

    യുകെ, നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കി അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുമ്ബോള്‍ മാത്രമാണ് മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിക്കാന്‍ അനുമതി തേടിയുള്ള അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ഈ അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി ദുബായിലെത്തി. ഇതോടെയാണ് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്.

    വിദേശ യാത്രകള്‍ നടത്തുമ്ബോള്‍ മുഖ്യമന്ത്രിമാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണം. എന്നാല്‍ ഇതില്‍ വീഴ്ചയുണ്ടായാലും തുടര്‍നടപടികള്‍ ഉണ്ടാകില്ല. പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായാലും അത് ഗുരുതരമായ വീഴ്ചയായി കണക്കാക്കില്ലെന്നാണ് വിവരം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....