തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ സംബന്ധിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
താന്‍ എങ്ങനെയാണ് ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുക. നിങ്ങള്‍ക്ക് എന്റെ അഭിപ്രായം വേണമെങ്കില്‍ എനിക്ക് പറയാനുള്ളത് പറയാം. കേരളം എനിക്ക് ഇഷ്ടമാണ്. ഞാന്‍ ചെയ്യുന്ന ജോലിയും ഇഷ്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ താന്‍ ആ വിവരം അറിഞ്ഞിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരോട് അന്വേഷിച്ച് മനസിലാക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തെ കുറിച്ചും തനിക്ക് ഒന്നും പറയാനില്ല. ഈ വിവരങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.