വാഷിങ്ടൻ : ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് കോടതി തള്ളി.
മുംബൈ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും വിചാരണ ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമത്തിനു കരുത്തായി ഈ വിധി. ലൊസാഞ്ചലസ് ജയിലിലുള്ള റാണ ജൂണിലാണു ഹര്‍ജി സമര്‍പ്പിച്ചത്.