മലയാളത്തില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. നടനും സംവിധായകനുമായ ലാലിനോടൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമകളും വന്‍ വിജയമായിരുന്നു.
ഇരുവരുടേയും മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. 1989-ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം.
സംവിധാനത്തില്‍ എത്തുന്നതിന് മുമ്ബ് മിമിക്രി കലാകാരനായിരുന്നു. കൊച്ചിന് കലാഭവനിലൂടെയാണ് സിദ്ദിഖ് രംഗപ്രേവേഷനം ചെയ്തത്. സിനിമാ മേഖലയില്‍ ഇന്ന് മുന്‍നിര നായകന്മാരായി നിക്കുന്നതില്‍ പലരും കലാഭവനിലൂടെ എത്തിയവരാണ്. മലയാളികളുടെ ഇഷ്ടം താരം ജയറാമും കൊച്ചിന് കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് അഭിനയ മേഖലയിലേക്ക് എത്തിയത്.