തപ്സിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘സബാഷ് മിതു’. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
ഇപ്പോളിതാ, ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഫത്തേ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവേശവും പ്രചോദനവും നല്‍കുന്നതാണ് ഗാനം.
സാല്‍വേജ് ഓഡിയോ കളക്ടീവും ചരണും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. റോമി, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മിതാലിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ചൂടും ചൂരുമാണ് വീഡിയോ ?ഗാനത്തില്‍ കാണാന്‍ സാധിക്കുന്നത്.
വിയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സിര്‍ഷ റേ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 15ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ട്രെയ്ലര് സൗരവ് ഗാംഗുലിയും സച്ചിന് തെന്‍ഡുല്‍ക്കറും പങ്കുവച്ചിരുന്നു. ഈ വര്‍ഷം ജൂണ്‍ എട്ടിനായിരുന്നു പതിമൂന്ന് വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി അറിയിച്ചത്.