MORE

    മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം; സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഉടനെന്ന് ആരോഗ്യമന്ത്രി

    Date:

    തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

    മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. കാസര്‍കോട് പെണ്‍കുട്ടിയുടെ മരണത്തിന്‍റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമ്ബോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണം. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിട്ടുകഴിഞ്ഞാല്‍ തുറക്കാന്‍ കഴിയില്ല.

    സംസ്ഥാനത്തുടനീളം പരിശോധനാ അധികാരങ്ങളുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ഉടന്‍ രൂപീകരിക്കും. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച്‌ രണ്ടോ മൂന്നോ ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലാതെ നടപടിയെടുക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

    കാസര്‍കോട് സ്വദേശിനിയായ അഞ്ജുശ്രീ പാര്‍വ്വതി കുഴിമന്തി കഴിച്ച്‌ മരിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ കോട്ടയത്ത് രമ്യ എന്ന സ്ത്രീ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....