ന്യൂഡല്‍ഹി: തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ച മധ്യപ്രദേശിലെ 19 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 എണ്ണം ബി ജെ പി പിടിച്ചെടുത്തപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 7 എണ്ണത്തിലും വിജയിക്കാന്‍ സാധിച്ചു.
ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആറ് മുനിസിപ്പാലിറ്റികളും 13 സിറ്റി കൗണ്‍സിലുകളും ഉള്‍പ്പെടുന്നു. മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം ബിജെപിയും രണ്ടിടത്ത് കോണ്‍ഗ്രസ്സും വിജയിച്ചു. നഗരസഭകളില്‍ ഏഴിടത്ത് ബി ജെ പിയും ബാക്കിയുള്ള ആറെണ്ണത്തില്‍ കോണ്‍ഗ്രസും വിജയം പിടിച്ചെടുത്തു.
മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ
മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിംഗിന്റെ ശക്തികേന്ദ്രമായ രാഘോഗഡില്‍ കോണ്‍ഗ്രസ് വിജയിച്ചത് വലിയ ഭൂരിപക്ഷത്തിലാണ്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിക്രം വര്‍മയുടെ ശക്തികേന്ദ്രമായ ധറിലെ ആദിവാസി ആധിപത്യമുള്ള മുനിസിപ്പാലിറ്റിയായതിനാല്‍ പിതാംപൂരിലെ വിജയവും ശ്രദ്ധേയമാണ്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലൂടെ കടന്ന് പോയ മുനിസിപ്പാലിറ്റികളായ ധാര്‍, ബര്‍വാനി, മനാവാര്‍ എന്നിവിടങ്ങളില്‍ ബി ജെ പിയാണ് വിജയിച്ചത്.