പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ പതിനെട്ടാംസാക്ഷി കാളി മൂപ്പന് കൂറുമാറി. ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പന്. നേരത്തെ മൊഴിമാറ്റിയ രണ്ടു വാച്ചര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. രഹസ്യമൊഴി നല്കിയ പത്തുമുതല്‍ പതിനേഴ് വരെയുള്ള സാക്ഷികളില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ചു നിന്നത്.
രഹസ്യമൊഴി നല്കിയ പതിനേഴാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികള്‍ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നല്കിയ ജോളി, പൊലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നല്‍കിയത് എന്ന് മാറ്റിപ്പറഞ്ഞു.
അട്ടപ്പാടി മധുകൊലക്കേസി പ്രോസിക്യൂഷന് സാക്ഷികളുടെ തുടര്‍കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്. മൊഴിമാറ്റം തടയാന്‍ വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം നടപ്പിലാക്കണം.പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍, പ്രോസിക്യൂഷന് സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമുണ്ടായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു.