MORE

    മണിപ്പുര്‍ സംഘര്‍ഷം; പ്രശ്നപരിഹാരത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു; ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരും

    Date:

    ദില്ലി : മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. മണിപ്പുരിലെ പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു.

    നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പ്രതികരിച്ചത്. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും. ഗീത മിത്തല്‍, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്.

    മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ ദത്താത്രയ പട്സാല്‍ഗികറിനെ സുപ്രീം കോടതി ചുമതലപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ അന്വേഷണത്തിന് മണിപ്പുര്‍ സര്‍ക്കാര്‍ രൂപവത്കരിച്ച വിവിധ പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. ഈ അന്വേഷണ സംഘങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരാകും മേല്‍നോട്ടം വഹിക്കുക.

    അതെ സമയം 20 പേരടങ്ങുന്ന സംഘമാണ് മണിപ്പുരില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് അഭിഭാഷകനായ കോളിൻ ഗോണ്‍സാല്‍വസ് കോടതിയില്‍ വ്യക്തമാക്കി. ഇവര്‍ തമ്മില്‍ പരസ്പരം നല്ല ബന്ധം പുലര്‍ത്തുകയും ഗൂഢാലോചന നടത്തുകയും അവ നടപ്പാക്കുകയുമാണെന്നും തങ്ങളെ തൊടാൻ കഴിയില്ലെന്നാണ് അവര്‍ കരുതുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം പ്രശനക്കാരായ ഈ 20 പേരെ പിടികൂടാൻ സാധിച്ചാല്‍ അക്രമം നിയന്ത്രിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു. മണിപ്പുരിലെ എൻ.ബിരേൻ സിങ് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.

    The post മണിപ്പുര്‍ സംഘര്‍ഷം; പ്രശ്നപരിഹാരത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു; ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരും appeared first on Latest Kerala News | Malayalam News | Kerala Politics | Malayalam Movies | Kerala Travel | Breaking News | Tatwamayi News.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....