ന്യൂഡല്‍ഹി> മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തുപേരെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തേ ജൂണ്‍ 9 ന് കലാപത്തിന്റെ ഗൂഢാലോചനയടക്കം സി ബി ഐ 6 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസിലാണ് അറസ്റ്റ് ഇപ്പോള്‍ 10 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമമാണ് 7 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. വിഷയത്തില്‍ പാര്‍ലമെന്റിലെ മണ്‍സൂണ്‍ സെഷന് ഏഴാം ദിവസവും നിര്‍ത്തിവെച്ചു.