MORE

    ഭ്രമണപഥത്തില്‍ വീണ്ടും പിഎസ്എല്‍വി : സിംഗപ്പൂര്‍ ഉപഗ്രഹ വിക്ഷേപണം പൂര്‍ണ വിജയം

    Date:

    ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എന്‍എസ്ഐഎല്‍) ഇന്ത്യയില്‍നിന്നുള്ള ആദ്യ സമ്പര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണം പൂര്‍ണ വിജയം.

    ഇന്നലെ വൈകിട്ട് ആറിനു ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയര്‍ന്ന പിഎസ്എല്‍വി സി-53 റോക്കറ്റ് 21 മിനിറ്റിനുള്ളില്‍ പേടകത്തിലുണ്ടായിരുന്ന 3 ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചു. സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഡിഎസ് ഇഒ ഭൂമിയില്‍നിന്നു 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചതിനു പിന്നാലെ ന്യൂസാര്‍, സിംഗപ്പൂര്‍ നന്യാങ് സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ച സ്‌കൂബ് -1 പഠന ഉപഗ്രഹം എന്നിവയും ലക്ഷ്യ സ്ഥാനത്തെത്തി.

    വിക്ഷേപിച്ച റോക്കറ്റിന്റെ അവസാന ഭാഗം (ഫോര്‍ത്ത് സ്റ്റേജ്) പരീക്ഷണ ഉപഗ്രഹമായി ഭ്രമണപഥത്തില്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യവും വിജയകരമായി. ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ടപ്പുകളായ ദിഗന്തര, ധ്രുവ എയ്‌റോസ്‌പേസ് എന്നിവയുടെ ഉപകരണങ്ങളടക്കം പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂള്‍ (പോയം) എന്നുപേരുള്ള നിലയത്തിലുണ്ട്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ഈ സംവിധാനം ബഹിരാകാശ ഗവേഷണ മേഖലയില്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവു ഗണ്യമായി കുറയ്ക്കാന്‍ വഴിയൊരുക്കും. വരാനിരിക്കുന്ന വലിയ ദൗത്യങ്ങള്‍ക്കുള്ള പ്രചോദനമാണ് ഈ വിജയമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനും മലയാളിയുമായ എസ്.സോമനാഥ് പറഞ്ഞു. പിഎസ്എല്‍വി നാലാം സ്റ്റേജ് ഭ്രമണപഥത്തില്‍ ‘കവിത’ രചിച്ച ദിവസം കൂടിയാണിതെന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ അവസാന ഭാഗം പരീക്ഷണ ഉപഗ്രഹമായി ഉപയോഗപ്പെടുത്തുന്ന പരീക്ഷണം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

    വര്‍ധിച്ചു വരുന്ന വാണിജ്യ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ തരത്തില്‍ മാറ്റങ്ങള്‍ വരുത്തി തയാറാക്കിയ പിഎസ്എല്‍വി റോക്കറ്റാണ് ഇത്തവണത്തെ വിക്ഷേപണത്തിന് ഉപയോഗിച്ചതെന്നു മലയാളിയായ മിഷന്‍ ഡയറക്ടര്‍ എസ്.ആര്‍.ബിജു പറഞ്ഞു. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ടാറ്റ സ്‌കൈയ്ക്കു വേണ്ടി ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ 22നു വിക്ഷേപിച്ച ജിസാറ്റ്- 24 ആണ് ആദ്യത്തേത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....