ന്യൂമാഹി: ഭിന്നശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പോലീസ്.
ന്യൂമാഹി പോലീസ് സ്റ്റേഷന് പരിധിയിലെ 56 കാരിയുടെ പരാതിയിലാണ് കൂത്തുപറമ്ബ് നീര്‍വേലി സ്വദേശിയായ മുസ്തഫക്കെതിരെ പോലീസ് കേസെടുത്തത്. ഊമയും ബധിരയുമായ യുവതിയെയാണ് പ്രതി പീഡിപ്പിച്ചത്. മൂന്നാം തീയതി രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്.
അമ്മയും മകളും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ പാതിരാത്രി അതിക്രമിച്ച് കടന്ന ഇയാള്‍ യുവതിയെ ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച് കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. നേരം പുലര്‍ന്നപ്പോള്‍ യുവതി പീഡനവിവരം മാതാവിനോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്.