തിരുവനന്തപുരം: രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാമെന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന “ഭാരത് ജോഡോ’ യാത്രയ്ക്ക് ഇന്നു തുടക്കമാകും.
വൈകുന്നേരം അഞ്ചിനു കന്യാകുമാരിയില്‍നിന്നാണ് 3,570 കിലോമീറ്റര്‍ ദൂരം നടന്നു കാഷ്മീരില്‍ അവസാനിക്കുന്ന യാത്ര ആരംഭിക്കുന്നത്.
തമിഴ്നാട് മുഖ്യമ്രന്തി എം.കെ. സ്റ്റാലിന് ത്രിവര്‍ണപതാക രാഹുല്‍ഗാന്ധിക്കു കൈമാറി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് വിവേകാനന്ദ മണ്ഡപത്തില്‍നിന്നു പദയാത്ര ആരംഭിക്കും.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ഗാന്ധി യാത്ര തുടങ്ങുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്ദിരാഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.