MORE

    ഭാരത് ജോഡോ യാത്രയ്ക്കിടെ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

    Date:

    കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി.

    കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയ ശേഷമാണ് രാഹുല്‍ ഗാന്ധി അമൃതാനന്ദമയി മഠം സന്ദര്‍ശിച്ചത്. മഠത്തില്‍ 45 മിനിറ്റ് ചെലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.

    അമൃതാനന്ദമയിയുമായുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്ത രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. “കരുനാഗപ്പള്ളിക്കടുത്തുള്ള ആശ്രമത്തില്‍ അമൃതാനന്ദമയി അമ്മയെ കാണാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും സഹായിക്കാന്‍ അമ്മ നടത്തിയ അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നില്‍ മതിപ്പുളവാക്കി. ഞാന്‍ എന്‍റെ എളിയ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും പകരം അവരുടെ ഊഷ്മളവും സ്നേഹപൂര്‍ണവുമായ ആലിംഗനം സ്വീകരിക്കുകയും ചെയ്തു.” രാഹുല്‍ ഗാന്ധി എഴുതി.

    കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആലപ്പുഴയിലെത്തും. രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര ഓച്ചിറ വഴി ആലപ്പുഴയില്‍ പ്രവേശിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....