ഭാരത് ജോഡോയുടെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രണ്ടരക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് യോഗം.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്, മുഖ്യമന്ത്രിമാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
കൊവിഡില്‍ കേന്ദ്ര സര്‍ക്കര്‍ മാര്‍ഗരേഖ ഇറങ്ങിയാല്‍ അത് പാലിച്ചു കൊണ്ട് യാത്ര തുടരാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ നടത്താനൊരുങ്ങുന്ന ഹാത്ത് ജോഡോ അഭിയാന്, വനിത മാര്‍ച്ച് തുടങ്ങിയവയിലും ചര്‍ച്ചയുണ്ടാകും. അതേസമയം, കേരളത്തിലെ നേതൃത്വ മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടാകില്ല. കെ.സുധാകരന് തന്നെ അധ്യക്ഷനായി തുടരട്ടെയെന്നാണ് തീരുമാനം.