1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലെ വീരയോദ്ധാക്കളില്‍ ഒരാളും വിരമിച്ച ബിഎസ്എഫ് ജവാനുമായ നായിക് ഭൈറോണ്‍ സിങ് റാത്തോഡ് അന്തരിച്ചു.
81 വയസായിരുന്നു. രാജസ്ഥാനിലെ ജോധ്പുര്‍ എയിംസില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. സുനില്‍ ഷെട്ടി നായകനായ ഹിന്ദി സിനിമ ‘ബോര്‍ഡര്‍’ 1997-ല്‍ പുറത്തിറങ്ങിയ ഇന്തോ- പാക് യുദ്ധത്തിന്റെ സാങ്കല്‍പ്പിക വിവരണമാണ് . ഇതിന്റെ ഭാഗമായി അമിത് ഷായെ ഭൈറോണ്‍ സിങ് റാത്തോഡ് നേരിട്ടു കണ്ടു.
‘ബോര്‍ഡര്‍’ അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടങ്ങളും ആസ്പദമാക്കിയുള്ളതാണ്.
1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ 51ാം വാര്‍ഷികത്തിന് രണ്ട് ദിവസം മുന്‍പാണ് (ഡിസംബര്‍ 14) ഭൈറോണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന് സവായ് സിംഗ് പറഞ്ഞു. തലച്ചോറിലുണ്ടായ പക്ഷാഘാതമാകാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജയ്സാല്‍മീറിലെ താര് മരുഭൂമിയിലെ ലോംഗേവാല പോസ്റ്റിലാണ് 1971ലെ യുദ്ധ സമയത്ത് റാത്തോഡ് സേവനമനുഷ്ഠിച്ചിരുന്നത്. അവിടുത്തെ ബിഎസ്എഫ് യൂണിറ്റിന്റെ കമാന്‍ഡറായിരുന്നു അദ്ദേഹം. 1971 ഡിസംബര്‍ 5 ന് ലോംഗേവാല ആക്രമിച്ച പാക് ബ്രിഗേഡിനെയും ടാങ്ക് റെജിമെന്റിനെയും തകര്‍ത്തത് റാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.