വലിയ യാത്രാപ്രേമിയാണ് തമിഴ് സൂപ്പര്‍താരം അജിത്. ബൈക്കില്‍ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കില്‍ റോഡ് ട്രിപ്പുകള്‍ നടത്താറുണ്ട്.
റഷ്യയിലേക്കും ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും സിക്കിമിലേക്കും കൊല്‍ക്കത്തയിലേക്കും വാഗ അതിര്ത്തിയിലേക്കുമൊക്കെ മുന്‍പ് അജിത് ബൈക്ക് ട്രിപ്പുകള്‍ സംഘടിപ്പിച്ചിരുന്നു.
ഇപ്പോള്‍, ബൈക്കുമായി യൂറോപ്പിലാണ് അജിത് ഉള്ളത്. താരത്തിന്റെ റോഡ് ട്രിപ്പിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
എത്ര തിരക്കിനിടയിലും തന്റെ പാഷനു വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് സമകാലികരായ താരങ്ങളില്‍ നിന്നും അജിത്തിനെ വ്യത്യസ്തനാക്കുന്നത്. ‘തന്റെ പാഷനെ പിന്തുടരുന്നതില് ഒരിക്കലും പരാജയപ്പെടാത്ത താരം,’ എന്നാണ് അജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആരാധകര്‍ കുറിക്കുന്നത്.
സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടന് അജിത്ത്. ബൈക്ക് റേസ്, കാര്‍ റേസ്, എയ്റോ മോഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക നീളുന്നു.