ലുക്കിലും ഫാഷൻ സ്റ്റേറ്റ്മെന്റിലും എന്നും ഒരുപിടി മുന്നിലാണ് മമ്മൂട്ടി. താരത്തിന്റെ ഫാഷൻ ട്രെൻഡുകള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.
ഇപ്പോള്‍ ബുഡാപെസ്റ്റില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഫാൻസ് പേജുകളും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള ചിത്രങ്ങളാണ് മെഗാ സ്റ്റാര്‍ പങ്കുവച്ചത്.