MORE

    ബുക്ക് ചെയ്തത് 17000 രൂപയുടെ മൊബൈല്‍ ഫോണ്‍, കിട്ടിയത് മൂന്ന് ടിന്‍ പൗഡര്‍; തട്ടിപ്പ് നടത്തിയത് ഡെലിവറി ബോയ്

    Date:

    നെടുങ്കണ്ടം: ഓണ്‍ലൈന്‍ വ്യാപാരസൈറ്റിലൂടെ 17000രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് മൂന്നുടിന്‍ പൗഡര്‍, അതും കാലാവധി കഴിഞ്ഞത്.

    മുണ്ടിയെരുമ സ്വദേശിനി അഞ്ജന കൃഷ്ണനാണു തട്ടിപ്പിന് ഇരയായത്. കാഷ് ഓണ്‍ ഡെലിവറിയായി 16,999 രൂപയുടെ ഫോണിനാണ് ബുക്കുചെയ്തത്.ഒരാഴ്ചമുമ്ബ് ഡെലിവറി ബോയി വിളിച്ച്‌ ഫോണ്‍ എത്തിയെന്ന വിവരമറിയിച്ചു. ഭര്‍ത്താവ് ഫോണ്‍ വാങ്ങാനായി ടൗണിലെത്തി പാഴ്‌സല്‍ കൈപ്പറ്റി. പ്രോസസിങ് ചാര്‍ജുകളടക്കം 17,028 രൂപ കൈമാറുകയും ചെയ്തു.

    ഫോണ്‍ കവര്‍ പൊട്ടിച്ചുനോക്കാന്‍ ശ്രമിച്ചെങ്കിലും, ഡെലിവറി ബോയി അതിനുമുമ്ബ് സ്ഥലംവിട്ടു. വീട്ടിലെത്തിച്ച്‌ കവര്‍ തുറന്നപ്പോഴാണ് പൗഡര്‍ ടിന്നുകള്‍ കണ്ടത്.ഇതോടെ, ഇവര്‍ നെടുങ്കണ്ടം പോലീസിലും ഉപഭോക്തൃകോടതിയിലും ഓണ്‍ലൈന്‍ വ്യാപാരസൈറ്റിലും പരാതി നല്‍കി. നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു, എസ്.ഐ.

    ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ കൂറിയര്‍ കമ്ബനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തുകയായിരുന്നു. ഒടുവില്‍, നഷ്ടപ്പെട്ട ഫോണുകളുടെ വില കൂറിയര്‍ കമ്ബനിക്ക് നല്‍കി ഡെലിവറി ബോയി കേസില്‍ നിന്ന് തടിതപ്പി.പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ നെടുങ്കണ്ടം, സന്ന്യാസിയോട സ്വദേശികളെയും ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്ന് ഡെലിവറി ബോയി സമ്മതിച്ചു. 18,000 രൂപയുടെ ഫോണ്‍ ഒാര്‍ഡര്‍ ചെയ്തയാള്‍ക്ക് എത്തിയ ബോക്സ് പൊട്ടിച്ച്‌ 10,000 രൂപയുടെ ഫോണ്‍ നല്‍കിയതായും ഡെലിവറി ബോയി പറഞ്ഞു. ഇതോടെ കൂറിയര്‍ കമ്ബനിയുടെ കൊച്ചി ഓഫീസില്‍നിന്നുള്ള അധികൃതരെ പോലീസ് വിളിച്ചുവരുത്തി.

    പോലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍, മോഷ്ടിച്ച ഫോണുകളുടെ ആകെ തുകയായ 41,000 രൂപ ഡെലിവറി ബോയി കൂറിയര്‍ കമ്ബനിയുടെ അക്കൗണ്ടിലേക്ക് കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇത് ഉടമകളുടെ അക്കൗണ്ടിലേക്ക് തിരികെ നല്‍കും. എന്നാല്‍, തങ്ങള്‍ നല്‍കിയ പരാതി പിന്‍വലിച്ചിട്ടില്ലെന്നും, മോഷണം നടത്തിയ ഡെലിവറി ബോയിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും തട്ടിപ്പിനിരയായ അഞ്ജന കൃഷ്ണന്‍ ആവശ്യപ്പെട്ടു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....