MORE

    ബിജെപിയെ തകര്‍ക്കാന്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ മതിയെന്ന് നിതീഷ് കുമാര്‍

    Date:

    ഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു.

    നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച്‌ നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക് ഒതുക്കപ്പെടും. ഈ പോരാട്ടത്തിന് താന്‍ തന്നെ തന്നെ സമര്‍പ്പിക്കുനതായും പട്‌നയില്‍ ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് പറഞ്ഞു. ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് രണ്ട് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    പട്‌നയില്‍ ശനിയാഴ്ച ആരംഭിച്ച ജെ.ഡി.യു. ദ്വിദിന ദേശീയ നിര്‍വാഹകസമിതി, ദേശീയകൗണ്‍സില്‍ യോഗത്തിലെ പ്രധാനചര്‍ച്ചാവിഷയവും ദേശീയരാഷ്ട്രീയത്തിലെ പ്രതിപക്ഷകൂട്ടായ്മയായിരുന്നു. ‘രാജ്യത്തിന്റെ നേതാവ് എങ്ങനെയിരിക്കണോ, അങ്ങനെയാണ് നിതീഷ്‌കുമാര്‍’ എന്നതായിരുന്നു യോഗത്തിലെ അനൗദ്യോഗിക മുദ്രാവാക്യം. നിതീഷായിരിക്കും 2014-ല്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിക്കുന്നുമുണ്ട്.

    2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പൊതുവേദി രൂപവത്കരിക്കാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ചനടത്തും. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിന് നേതൃത്വം കൊടുക്കാന്‍, ദേശീയകൗണ്‍സില്‍ യോഗം നിതീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ബുധനാഴ്ചവരെ ഡല്‍ഹിയിലുണ്ടാകുന്ന നിതീഷ് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഇടതുപാര്‍ട്ടിനേതാക്കള്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ചനടത്തും.

    കഴിഞ്ഞദിവസം പട്‌നയിലെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി.വിരുദ്ധ വിശാലചേരിയുടെ രൂപവത്കരണത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്തത്. കേന്ദ്രത്തിലെ എന്‍.ഡി.എ.സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്നും ബി.ജെ.പി.മുക്ത ഭാരതമാണ് ലക്ഷ്യമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ചന്ദ്രശേഖര്‍ റാവു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....