ഗ്രനാഡക്കെതിരെ സമനിലയില്‍ കുരുങ്ങിയതിന് പിറകെ ബാഴ്സക്ക് വീണ്ടും തിരിച്ചടി നല്കി പരിക്കിന്റെ വാര്‍ത്തകള്‍.
ജൂള്‍സ് കുണ്ടെയാണ് പുതുതായി പരിക്കിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട താരം. ഗ്രനാഡക്കെതിരെ മത്സരത്തിനിടയില്‍ താരം തിരിച്ചു കയറിയിരുന്നു. ഇടത് കാല്‍മുട്ടില്‍ മീഡിയല്‍ ലാറ്ററല്‍ ലിഗമെന്റിനാണ് കുണ്ടേക്ക് പരിക്കേറ്റതെന്ന് ബാഴ്സലോണ അറിയിച്ചു. ഒരു മാസത്തോളം എങ്കിലും പൂര്‍ണമായും സുഖം പ്രാപിക്കാൻ വേണ്ടി വരും എന്നാണ് സൂചന.