കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സി.പി.എം- ബി.ജെ.പി സഖ്യം വേണമെന്ന് പാര്‍ട്ടി നേതാവും എം.പിയുമായ സൗമിത്ര ഖാന് ആവശ്യപ്പെട്ടു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ സി.പി.എം ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുരയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് അട്ടിമറിക്കാനാണ് ടി.എം.സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ശ്രമിക്കുന്നത്. അഭിഷേക് ബാനര്‍ജിക്ക് ജംതാര സംഘവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ എല്ലാ നിയമവിരുദ്ധ ഇടപാടുകളും വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.