MORE

    ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ പട്ടിക; മുന്നില്‍ ഇന്ത്യ

    Date:

    ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സോഷ്യല്‍ മീഡിയ മേജര്‍ മെറ്റ റെഗുലേറ്ററി ഫയലിംങ്.2022 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരമാണ് ഇന്ത്യ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നായിരിക്കുന്നത്.

    2021 ഡിസംബറിലെ കണക്കനുസരിച്ച്‌ 1.93 ബില്യണായിരുന്നു പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം. 2022 ഡിസംബറായപ്പോഴേക്കും ഇതില്‍ നാല് ശതമാനം വര്‍ധനയുണ്ടായി.ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഉപയോക്താക്കളാണ് 2022 ഡിസംബറില്‍ ലോകമെമ്ബാടുമുള്ള സജീവ ഉപയോക്താക്കളുടെ വളര്‍ച്ചയനുസരിച്ച്‌ മുന്നിലുള്ളത്.

    ഒരു നിശ്ചിത ദിവസം വെബ്‌സൈറ്റ് വഴിയോ മൊബൈലിലൂടെയോ ഫേസ്ബുക്ക് സന്ദര്‍ശിക്കുകയോ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്ത,രജിസ്റ്റര്‍ ചെയ്തതും ലോഗിന്‍ ചെയ്തതുമായ ഫേസ്ബുക്ക് ഉപയോക്താവിനെയാണ് കമ്ബനി പ്രതിദിന സജീവ ഉപയോക്താവായി നിര്‍വചിക്കുന്നത്.പ്രതിമാസ സജീവ ഉപയോക്താക്കളുടെ കാര്യത്തിലും മികച്ച സംഭാവന നല്‍കുന്നവരില്‍ ഇന്ത്യ ഉണ്ടായിരുന്നു.

    ഇന്ത്യയിലെ നിര്‍ദ്ദിഷ്ട ഡാറ്റ സംരക്ഷണ നിയമ ചട്ടക്കൂട് കാരണം കമ്ബനിയുടെ രാജ്യത്തെ പ്രവര്‍ത്തനം അത്രയെളുപ്പമാകില്ല.ഇന്ത്യയെയും ജര്‍മ്മനിയെയും ഉദാഹരണമായെടുത്ത്, ഫേസ്ബുക്ക് അതിന്റെ ഉള്ളടക്കത്തെയും, സേവനങ്ങള്‍ നിയന്ത്രിക്കുന്നതോ തടയുന്നതോ ആയ ഉത്തരവുകളെയും, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രശ്നപരിഹാരങ്ങളെയും സംബന്ധിച്ച്‌ മെറ്റാ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....