ദോഹ: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍ ദേശീയ ഫുട്ബാള്‍ ടീം.
ആതിഥേയരെന്ന നിലയില്‍ ലോകകപ്പിനൊരുങ്ങുന്ന ഖത്തര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 48ലെത്തി.
ലോകകപ്പ് തയാറെടുപ്പിന്റെ ഭാഗമായി ഓസ്ട്രിയയില്‍ പരിശീലിക്കുന്ന ഖത്തര്‍ ഇപ്പോള്‍ ചതുര്‍രാഷ്ട്ര സൗഹൃദ മത്സരത്തില്‍ മത്സരിക്കുകയാണ്. ആദ്യ കളിയില്‍ മൊറോക്കോയോട് സമനില പാലിച്ചുവെങ്കിലും രണ്ടാം അങ്കത്തില്‍ ഘാനയെ തോല്പിച്ചിരുന്നു. ഖത്തറിനുപുറമെ, ഇറാനും ഒരു സ്ഥാനം മെച്ചപ്പെടുത്തി.