MORE

    ഫലസ്തീനില്‍ ഇസ്രയേല്‍ സേനയുടെ ആക്രമണം; നാബ്ലൂസിലെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു: 20 പേര്‍ക്ക് പരുക്ക്: ബോംബ് നിര്‍മ്മാണ കേന്ദ്രം മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തും ഇസ്രയേല്‍

    Date:

    ജറുസലം: ഫലസ്തീനില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നാബ്ലൂസില്‍ ലയണ്‍സ് ഡെന്‍ എന്ന സായുധസേനയുടെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. ബോംബ് നിര്‍മ്മാണ കേന്ദ്രം മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തു.

    സമീപകാലത്ത് ഇസ്രയേല്‍ സൈനികര്‍ക്കു നേരെ നടന്ന ഒട്ടേറെ ആക്രമണങ്ങള്‍ക്കു പിന്നില്‍ ലയണ്‍സ് ഡെന്‍ ആയിരുന്നു. നെബി സലേ ഗ്രാമത്തില്‍ ഇസ്രയേല്‍ സേനയെ സ്‌ഫോടകവസ്തു എറിഞ്ഞവര്‍ക്കു നേരെ നടന്ന വെടിവയ്പില്‍ ഖുസായി അല്‍ തമീമി (19) മരിച്ചതായി ഫലസ്തീന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ സേനയ്ക്ക് തലവേദനയായി വളര്‍ന്ന തീവ്രവാദ സംഘമായിരുന്നു ലയണ്‍സ് ഡെന്‍. വെസ്റ്റ്ബാങ്കിലെത്തുന്ന ഇസ്രയേല്‍ സേനയെ തോക്കുകൊണ്ട് ആക്രമിക്കുക എന്നതായിരുന്നു സംഘത്തിന്റെ ഒരേ ഒരു ലക്ഷ്യം.

    2022 ആഗസ്തില്‍ രൂപീകൃതമായതിന് ശേഷം തോക്കുകൊണ്ട് ഇസ്രയേല്‍ സേനയ്‌ക്കെതിരെ ഒരു വലിയ ആക്രമണ തരംഗം തന്നെ ഈ സംഘം സൃഷ്ടിച്ചു. നിറതോക്കുകള്‍ക്ക് മുന്‍പില്‍ നിര്‍ഭയരായ ഇസ്രയേല്‍ സേന വരെ ഞെട്ടിപ്പോയി. വാസ്തവത്തില്‍ മുന്‍പുണ്ടായിരുന്ന പല ഫലസ്തീന്‍ സംഘനടയിലും അംഗങ്ങളായിരുന്നവര്‍ ചേര്‍ന്നാണ് ലയണ്‍സ് ഡെന്‍ രൂപീകരിച്ചത്. ഇതില്‍ പഴയ അല്‍ അഖ്‌സ മാര്‍ട്ടയേഴ്‌സ് ബ്രിഗേഡ്, ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളില്‍ ഉണ്ടായിരുന്നവരും അംഗങ്ങളാണ്.

    കഴിഞ്ഞ മാസം ഈ സംഘം ഒരു ഇസ്രയേല്‍ സൈനികനെ വെടിവെച്ച്‌ കൊന്നിരുന്നു.മറ്റൊരു സൈനികന് വെടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റി. ഇത് ധാരാളം ഫലസ്തീന്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിച്ചിരുന്നു. ഈ സംഘടനയില്‍ വലിപ്പച്ചെറുപ്പമില്ലെന്നതും അധികാരകേന്ദ്രമില്ല എന്നതും സംഘടനയെ കൂടുതല്‍ ജനകീയമാക്കി. മറ്റ് തീവ്രവാദ സംഘടന ഇസ്രയേല്‍ സേന ആക്രമിക്കാന്‍ വരുമ്ബോള്‍ മാത്രമേ തിരിച്ചു ആക്രമിക്കാറുള്ളൂ. എന്നാല്‍ ലയണ്‍സ് ഡെന്‍ എന്ന സിംഹമടക്കാര്‍ അങ്ങിനെയല്ല. എല്ലാ രാത്രികളിലും അവര്‍ തോക്കുമായി ഇറങ്ങും. എവിടെയൊക്കെ ഇസ്രയേല്‍ സേനയുടെ കേന്ദ്രങ്ങളോ വാഹനങ്ങളോ കണ്ടാല്‍ അപ്പോള്‍ വെടിവെയ്ക്കും. എന്നിട്ട് ഓടിരക്ഷപ്പെടും. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സേനയുടെ സൈനിക പോസ്റ്റുകള്‍, രാത്രിയിലെ പതിവായുള്ള സുരക്ഷ പട്രോളിങ് എന്നിവിക്ക് നേരെയാണ് ഇവര്‍ ആക്രമണം അഴിച്ചുവിടുക.

    അന്വേഷണത്തിനൊടുവില്‍ ഇസ്രയേല്‍ സേന ലയണ്‍സ് ഡെന്നിന്റെ ഒരു ടിക് ടോക് അക്കൗണ്ട് കണ്ടെത്തി നിരോധിച്ചു. പക്ഷെ ഇവരുടെ ഒരു ടെലഗ്രാം അക്കൗണ്ടില്‍ 1.3 ലക്ഷം പേരാണ് അംഗങ്ങളായുള്ളത്. ഇസ്രയേല്‍ സേന റെയ്ഡുകള്‍ വ്യാപകമാക്കി. സിംഹമടയുടെ ഭാഗമായുള്ള വ്യക്തികളെ കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഏകദേശം 2000 പേരെ അറസ്റ്റ് ചെയ്തു. 100 പേര്‍ റെയ്ഡുകളില്‍ നടന്ന വെടിവെയ്പുകളില്‍ കൊല്ലപ്പെട്ടു. നബ്ലൂസ്, ജെനിന്‍ എന്നീ രണ്ട് നഗരങ്ങള്‍ ഇസ്രയേല്‍ സേനയ്‌ക്കെതിരെ സായുധസമരം ദീര്‍ഘകാലമായി നടത്തിയതിന്റെ ചരിത്രമുള്ളവയാണ്. ഇവിടെ ഫലസ്തീന്‍ അഥോറിറ്റിക്ക് വലിയ സ്വാധീനമില്ല. പക്ഷെ കഴിഞ്ഞ മാസം രണ്ട് ഹമാസ് സംഘാംഗങ്ങളെ ഫലസ്തീന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സിംഹമടയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ അറസ്റ്റ് വ്യാപകമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. അതിനിടിയിലാണ് ചൊവ്വാഴ്ച ലയണ്‍സ് ഡെന്നിന്റെ ബോംബ് നിര്‍മ്മാണ കേന്ദ്രം ഇസ്രയേല്‍ സേന മിന്നലാക്രമണത്തില്‍ നശിപ്പിച്ചത്. ആറ് സായുധധാരികളെ വെടിവെച്ച്‌ കൊല്ലുകയും ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....