കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
രണ്ടാം റാങ്കുകാരന് ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നടപടി. പ്രിയ ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്