ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഖ്.
പ്രിയങ്ക, ഗാന്ധി കുടുംബത്തില്‍ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, മത്സരിക്കാന്‍ അര്‍ഹതയുണ്ട്, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഖ് ട്വീറ്റ് ചെയ്തു.
ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷനാകില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അബ്ദുള്‍ ഖലീഖിന്റെ ട്വീറ്റ്. വാദ്ര കുടുംബത്തിലെ മരുമകളായതിനാല്‍ പ്രിയങ്ക, ഗാന്ധി കുടുംബാംഗമല്ലെന്നും അവര്‍ക്ക് പ്രസിഡന്റാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
“രാഹുല്‍ ഗാന്ധി അധ്യക്ഷനാകാന്‍ തയ്യാറല്ലാത്തതിനാല്‍, പ്രിയങ്ക ഗാന്ധിയാണ് ഈ സ്ഥാനത്തേക്ക് അനുയോജ്യയായ സ്ഥാനാര്‍ത്ഥി. വാദ്ര കുടുംബത്തിന്റെ മരുമകളായതിനാല്‍, പ്രിയങ്ക ഗാന്ധി ഇനി ഇന്ത്യന്‍ പാരമ്ബര്യം അനുസരിച്ച് ഗാന്ധി കുടുംബത്തിലെ അംഗമല്ല, അവര്‍ക്ക് പ്രസിഡന്റാകാന്‍ കഴിയും,” അദ്ദേഹം ട്വീറ്റ് ചെയ്തു.