പ്രഭാസ് നായകനായ സലാറില്‍ പ്രധാനകഥാപാത്രമായ വരദരാജ മന്നാര്‍ ആയി പൃഥ്വിരാജ് എത്തുന്നു.
ചിത്രത്തിലെ പൃഥ്വിയുടെ ഗംഭീര ലുക്കും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്.
താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്തത്.
200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വി വില്ലന്‍ കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.