മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുംബൈ സന്ദര്‍ശനത്തിന് തലേദിവസം നഗരത്തില്‍ ഡ്രോണ്‍ പറത്തിയതിന് ബില്‍ഡര്‍ക്കെതിരെ ഗാംദേവി പൊലീസ് കേസ് എടുത്തു.
സൗത്ത് മുംബൈയിലെ പെഡര്‍ റോഡിലാണ് കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് അറിയിച്ചു.
പെഡര്‍ റോഡ് വഴി ബാന്ദ്ര കുര്‍ല കോംപ്ലസിലേക്ക് ചൊവാഴ്ച പോവുന്നതിനാല്‍ പൊലീസ് പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച പ്രദേശവാസി ഡ്രോണ്പറക്കുന്നത് കണ്ടതായി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍ ബില്‍ഡര്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി തേടുകയും പൊലീസ് അനുമതി നല്‍കുകയും ചെയ്തിരുന്നെന്നും എന്നിരുന്നാലും ഡ്രോണ്‍ പറത്തുമ്പോള്‍ പാലിക്കേണ്ട പല നിബന്ധനകളും ലംഘിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.