ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലത രമേഷും നടന് ജയറാമിന്റെ വീട്ടിലെത്തി . ”പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി.
സഞ്ജു, ചാരു.ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം”- ജയറാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജയറാം, ഭാര്യ പാര്‍വതി, മകള്‍ മാളവിക എന്നിവര്‍ക്കൊപ്പം സഞ്ജുവും ഭാര്യ ചാരുലതയും നില്ക്കുന്ന ചിത്രമാണ് ജയറാം ആരാധകര്‍ക്കായി പങ്കുവച്ചത്.