സൂപ്പര്‍ ഹിറ്റായ ” സൂപ്പര്‍ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അര്ജ്ജുന് അശോകന്,അനശ്വര രാജന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ” പ്രണയ വിലാസം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ചാവറ ഫിലിംസിന്റെ ബാനറില്‍ സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
സുഹൈല്‍ കോയ,മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. എഡിറ്റിംഗ്ബിനു നെപ്പോളിയന്, കലാസംവിധാനം രാജേഷ് പി വേലായുധന്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരംസമീറ സനീഷ്, സൗണ്ട് ഡിസൈന്‍ ശങ്കരന് എ എസ്, കെ സി സിദ്ധാര്ത്ഥന്, , സൗണ്ട് മിക്സ് വിഷ്ണു സുജാത, പ്രൊഡക്ഷന്‍ കണ്ട്രോളര്ഷബീര് മലവട്ടത്ത്,
ചീഫ് അസോസിയേറ്റ് സുഹൈല്‍ എം, കളറിസ്റ്റ് ലിജു പ്രഭാകര്‍, സ്റ്റില്‍ സ്നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍ കിഷോര്‍ ബാബു വയനാട്, പോസ്റ്റര്‍ ഡിസൈനര്‍ യെല്ലോ ടൂത്ത്,പി ആര് ഒ എ എസ് ദിനേശ്.