റാഞ്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു.
ജാര്‍ഖണ്ഡിലെ ദുംകയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ഷാരൂഖ് എന്നയാള്‍ പെണ്‍കുട്ടിയെ തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ജനല്‍ വഴി പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ ഷാരൂഖിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.