തമിഴകത്തെ വിവാദ താരമാണ് വനിത വിജയകുമാര്‍. ഒന്നിലേറെ വിവാഹങ്ങള്‍, കുടുംബവുമായുള്ള അകല്‍ച്ച, പ്രമുഖരുമായുള്ള വഴക്ക് തുടങ്ങി പല കാരണങ്ങള്‍ വനിതയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നു.
മൂന്ന് വിവാഹങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. മൂന്ന് ബന്ധങ്ങളും പിരിഞ്ഞു. ആദ്യ ബന്ധത്തിലെ മകൻ അമ്മയില്‍ നിന്ന് അകന്ന് കഴിയുന്നു. രണ്ട് പെണ്‍ക്കള്‍ വനിതയ്ക്കൊപ്പമാണുള്ളത്. പ്രമുഖ നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത.
വനിതയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് മഞ്ജുളയും വിജയകുമാറും മുമ്ബൊരിക്കല്‍ നടത്തിയ വാര്‍ത്താ സമ്മേളനം ചര്‍ച്ചയായിരുന്നു. കുടുംബത്തില്‍ നിന്നും വനിതയെ പുറത്താക്കുകയും ചെയ്തു. സഹോദരങ്ങളുമായും നടിക്കൊരു ബന്ധവും ഇല്ല. ഇതിനിടെ വിവാഹ ബന്ധങ്ങളിലുണ്ടായ തര്‍ക്കവും ചര്‍ച്ചയായി.