MORE

    പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും മരണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ വാക്സീന്റെ ഗുണനിലവാരം ഉടന്‍ പരിശോധിക്കണം; ഡോക്ടര്‍ പറയുന്നു

    Date:

    പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും മരണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ വാക്സീന്റെ ഗുണനിലവാരം ഉടന്‍ പരിശോധിക്കണം.

    ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തി തന്നെ നടപടികള്‍ സ്വീകരിക്കണം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം റിട്ട. പ്രഫസര്‍ ഡോ. ടി. ജേക്കബ് ജോണ്‍ പറയുന്നു.

    കടിക്കുന്ന എല്ലാ നായ്ക്കളും പേവിഷ ബാധയുള്ളവയല്ല. അതിനാല്‍ കുത്തിവയ്പ് എടുത്തശേഷം രക്ഷപ്പെട്ടവരുടെ കണക്കു നോക്കി വാക്സീന്റെ കാര്യക്ഷമത നിശ്ചയിക്കാനാകില്ല.

    ഈ വര്‍ഷം ഇതുവരെ പേവിഷബാധ മൂലം മരിച്ച 20 പേരില്‍ 4 പേര്‍ പൂര്‍ണമായും ഒരാള്‍ ഭാഗികമായും വാക്സീന്‍ എടുത്തിരുന്നു. വാക്സീന്‍ സൂക്ഷിപ്പു കേന്ദ്രങ്ങളില്‍ പിഴവിനു സാധ്യത കുറവാണ്.

    വാങ്ങിയ മരുന്നിനു തന്നെയാണു പ്രശ്നം. എല്ലാ ബാച്ച്‌ വാക്സീന്റെയും 2% ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കാന്‍ ആരോഗ്യ വകുപ്പ് മുന്‍കയ്യെടുക്കണം.

    തെരുവുനായ്ക്കള്‍ വളര്‍ത്തുനായ്ക്കളെപ്പോലെയല്ല, അവയ്ക്കു വന്യസ്വഭാവമാണ്. നായ്ക്കളെ ഉടമസ്ഥരില്ലാതെ തെരുവില്‍ പെറ്റുപെരുകാന്‍ അനുവദിക്കരുത്. ലോകത്ത് ഒരിടത്തും ഇങ്ങനെയില്ല. മറ്റു സംസ്ഥാനങ്ങളില്‍ പോലുമില്ല. കൊല്ലുന്നതിനു നിയമപരമായ തടസ്സമുണ്ടെങ്കില്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ സംരക്ഷിക്കാനുള്ള സംവിധാനം വേണം.

    ജനസംഖ്യാനുപാതികമായി നായ്ക്കളുടെ എണ്ണം നിയന്ത്രിക്കണം. 100 മനുഷ്യര്‍ക്ക് ഇത്ര നായ്ക്കളേ (വളര്‍ത്തുനായ്ക്കള്‍ ഉള്‍പ്പെടെ) ആകാവൂ എന്നു നിബന്ധന വേണം. തെരുവുനായ ഭീഷണിയും അതു മൂലമുള്ള പേവിഷബാധയും നേരിടാന്‍ സമഗ്രമായ നയം തന്നെ കേരളത്തിന് ആവശ്യമാണ്.

    മുറിവ് കഴുകുന്നത് ഏറ്റവും പ്രധാനം

    ∙ മുറിവു കഴുകുന്നത് ആദ്യഘട്ടം: നായയുടെ കടിയേറ്റാല്‍ ആ മുറിവു സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം. പൈപ്പില്‍നിന്നു വെള്ളം നേരിട്ടു മുറിവില്‍ പതിക്കണം. സോപ്പ് വൈറസിനു പുറത്തെ ആവരണം നശിപ്പിച്ച്‌ അതിനെ ഇല്ലാതാക്കും. തല, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ കടിച്ചാല്‍ 5 മിനിറ്റിനകം പരമാവധി നേരം സോപ്പുപയോഗിച്ചു കഴുകണം. മുറിവേറ്റ ഭാഗത്തെ 95% വൈറസിനെയും ഇല്ലാതാക്കാന്‍ ഇതുവഴി കഴിയും.

    ∙ ഇമ്യൂണോഗ്ലോബുലിന്‍ അടുത്തഘട്ടം: മുഖം, കഴുത്ത്, കൈകാല്‍വെള്ളകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കടിക്കുന്നതെങ്കില്‍ ആദ്യ ഒരു മണിക്കൂറില്‍ തന്നെ ഇമ്യൂണോഗ്ലോബുലിന്‍ നല്‍കണം. കോശങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അര മണിക്കൂറിനുള്ളില്‍ ഒരു റാബീസ് വൈറസ് പതിനായിരമായി മാറും. ഇവ നെര്‍വ് എന്‍ഡിങ്ങില്‍ എത്തുംമുന്‍പേ നശിപ്പിക്കാനാണ് ഇമ്യൂണോഗ്ലോബുലിന്‍ എത്രയും വേഗത്തില്‍ മുറിവിനു ചുറ്റും കുത്തിവയ്ക്കുന്നത്.

    ∙ റാബീസ് വാക്സീന്‍ മൂന്നാം ഘട്ടം: വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കാനാണു റാബീസ് വാക്സീന്‍ നല്‍കുന്നത്. 2 ഡോസ് വാക്സീന്‍ കൊണ്ടു തന്നെ ഒരാളില്‍ ആന്റിബോഡിയുണ്ടാകും. ഞരമ്ബുകളില്‍ പ്രവേശിക്കുന്ന വൈറസിനെ തലച്ചോറില്‍ എത്തുന്നതിനു മുന്‍പു നശിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....