പാലക്കാട്: ലൈംഗിക പീഡന കേസില്‍ വിധി എതിരായതിന് പിന്നാലെ പ്രതി കോടതിയില്‍നിന്ന് കടന്നുകളഞ്ഞു.
കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്ബില്‍ ഹരിദാസനാണ് (39) പട്ടാമ്ബി പോക്സോ അതിവേഗ കോടതിയില്‍നിന്ന് കടന്നുകളഞ്ഞത്. 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഹരിദാസന്.
2021ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചാലിശ്ശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജാമ്യത്തിലായിരുന്ന പ്രതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചാണ് ശനിയാഴ്ച കോടതിയിലെത്തിയത്. എന്നാല്‍, പട്ടാമ്ബി പോക്സോ കോടതി പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഓട്ടോ വഴി തിരിച്ചുവിട്ട് യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോഡ്രൈവര്‍ പിടിയില്‍
ഓട്ടോ വഴി തിരിച്ചുവിട്ട് യുവതിയെ ബാലാത്സംഗം ചെയ്ത ഓട്ടോഡ്രൈവര്‍ പിടിയില്‍. മലപ്പുറം വഴിക്കടവിലാണ് യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവര്‍ പിടിയിലായത്. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. വഴിക്കടവില്‍ നിന്നാണ് ഓട്ടോയില്‍ കയറിയത്. യുവതി കയറിയതിനു പിന്നാലെ ഓട്ടോ ഡ്രൈവര്‍ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുള് കുന്ന് എന്ന സ്ഥലത്തെ കാട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.