തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. 1,2,3,4 സ്പില്‍വേ ഷട്ടറുകള്‍ കാല് ഇഞ്ച് വീതമാണ് തുറന്നത്.
29 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മലവായ് തോടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ തോടിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.