MORE

    പുതിയ തീരുമാനങ്ങളുമായി നഡ്ഡയുടെ നേതൃത്വത്തില്‍ ബിജെപി യോഗം; ചര്‍ച്ചയായി നിതീഷ് കുമാറിന്റെ യുപി ലോക്സഭാ സീറ്റ്

    Date:

    ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ നേതൃത്വത്തില്‍ നടന്ന ബിജെപി യോഗം പുതിയ ചില സൂചനകളാണ് നല്‍കുന്നത്.

    ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചര്‍ച്ച നടന്നത്. നിലവിലെ പദവിയില്‍ നിന്ന് ദിലീപ് ഘോഷിനെ മാറ്റുമെന്നും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തുമെന്നുമുള്ള ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ച തിരികൊളുത്തി. അതേസമയം ബിജെപിയുടെ തമിഴ്‌നാട് പരീക്ഷണത്തിന് അനുസൃതമായ മാറ്റങ്ങളാണ് കര്‍ണാടകയിലും നടത്താനിരിക്കുന്നത്. കര്‍ണാടക ബിജെപി അധ്യക്ഷനായി സി ടി രവിയെ നിയമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തെ ആ പദവിയില്‍ നിന്നും ഒഴിവാക്കിയത്. തമിഴ്‌നാട്ടില്‍ പ്രായം കുറഞ്ഞതും ഊര്‍ജസ്വലനുമായ നേതാവിനെ പാര്‍ട്ടി ഉത്തരാവാദിത്തം ഏല്‍പ്പിച്ചത് വിജയം കണ്ട സാഹചര്യത്തിലാണ് ഈ തീരുമാനം.

    യുപിയിലെ കുര്‍മി ഭൂരിപക്ഷ സീറ്റില്‍ നിതീഷ് കുമാര്‍ മത്സരിക്കുമോ?

    വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ കുര്‍മി ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എത്തുമോ എന്ന ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ഇതേ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പുതിയ പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ഇന്ത്യ വന്നതോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്.

    ശനിയാഴ്ചയോടെ എംപി കൂടിയായ രേഖ വര്‍മ്മയെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ് ജെപി നഡ്ഡ. വന്‍ ജനപിന്തുണയുള്ള രാധമോഹന്‍ സിംഗ്, ദിലീപ് ഘോഷ് തുടങ്ങിയവരെ ഒഴിവാക്കിയാണ് ഈ തീരുമാനം. യുപിയിലെ കുര്‍മി വിഭാഗത്തിനെ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നാണ് പ്രതീക്ഷിക്കുന്നത്. കുര്‍മി ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്നുള്ള നിതീഷ് കുമാറിന്റെ മത്സരത്തിന് തടയിടുകയെന്നതും ഈ തീരുമാനത്തിന് പിറകിലുണ്ട്.

    യുപിയിലെ സംസ്ഥാന ജനസംഖ്യയുടെ 9 ശതമാനം വരുന്നവരാണ് കുര്‍മി വഭാഗം. കൃഷിയെ ആശ്രയിച്ച്‌ കഴിയുന്നവരാണിവര്‍. യാദവര്‍, അഹിര്‍ വിഭാഗം എന്നിവരെക്കാള്‍ ചെറിയ ഭൂരിപക്ഷമാണ് ഇവര്‍ക്കുള്ളത്. രാഷ്ട്രീയമായി പറഞ്ഞാല്‍ കാര്യമായ സ്വാധീനമുള്ള വിഭാഗമാണിവര്‍. നിലവിലെ സംസ്ഥാന മുഖ്യമന്ത്രിയും അവരുടെ പ്രതിനിധിയുമായൊരാള്‍ യുപിയില്‍ മത്സരിക്കാനെത്തിയാല്‍ തീര്‍ച്ചയായും കാര്യമായ സ്വാധീനം ചെലുത്താന്‍ ഈ വിഭാഗത്തിന് സാധിക്കും. ഇക്കാര്യത്തില്‍ അവരുടെ ജാതി വികാരങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും. ഇക്കാര്യം ബിജെപി കാര്യമായി ആലോചിച്ച്‌ വരികയാണ്.

    രേഖ വര്‍മ്മയെ നിലനിര്‍ത്താനുള്ള ബിജെപിയുടെ തീരുമാനവും ഈ കണക്കുകൂട്ടല്‍ അനുസരിച്ചാണെന്ന് പ്രതിക്ഷിക്കേണ്ടിയിരിക്കുന്നു. യുപിയിലെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ കുര്‍മി വിഭാഗത്തിലുള്ള 22 പേരാണ് വിജയിച്ചത്. 2017ല്‍ ഇത് 26 ആയിരുന്നു. അതേസമയം സമാജ് വാദി എംഎല്‍എമാരായി 13 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2017ല്‍ ഇത് വെറും രണ്ടായിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയു ഉള്‍പ്പെട്ട ഇന്ത്യ സഖ്യത്തിലെ കക്ഷി കൂടിയാണ് സമാജ് വാദി പാര്‍ട്ടി. അതിനാല്‍ നിതീഷ് യുപിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് എല്ലാ രാഷ്ട്രീയ പിന്തുണയും സമാജ് വാദി പാര്‍ട്ടി നല്‍കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഒപ്പം ജാതി പിന്തുണയും അദ്ദേഹത്തിന് ലഭിക്കും.

    ജാട്ടുകളുടെ അവഗണന; ആര്‍എല്‍ഡിയ്ക്ക് പ്രാധാന്യം ലഭിക്കുമോ?

    പടിഞ്ഞാറന്‍ യുപിയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്ദള്‍ ഭരണകക്ഷിയുമായുള്ള സഖ്യ സാധ്യതകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് ഒരു ജാട്ട് നേതാവിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയില്‍ എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നുണ്ട്. വൈശ്യ, ടാക്കൂര്‍, ബ്രാഹ്മണര്‍, മുസ്ലീങ്ങള്‍ എന്നിവയ്ക്ക് പാര്‍ട്ടി പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രധാന സമുദായമായ ജാട്ട് പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഇല്ലയെന്നതാണ് വാസ്തവം.

    സംസ്ഥാനത്തെ 20 കോടി ജനസംഖ്യയുടെ ഏകദേശം 2 ശതമാനം വരുന്ന വിഭാഗമാണ് ജാട്ട്. പടിഞ്ഞാറന്‍ യുപിയിലെ 25 നിയോജകമണ്ഡലങ്ങളിലെ ജനസംഖ്യയുടെ 30-35 ശതമാനം വരെയുള്ളവര്‍ ജാട്ട് വിഭാഗത്തിലുള്ളവരാണ്. അതേസമയം ബിജെപി-ആര്‍എല്‍ഡി സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് കരുതുന്നവരാണ് യുപിയിലെ രാഷ്ട്രീയ നേതാക്കള്‍. ജാട്ട് പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് ആര്‍എല്‍ഡി. നിലവില്‍ ജാട്ടുകള്‍ക്ക് ശക്തമായ ഒരു അടിത്തറയുണ്ട്. കുര്‍മികളെ പോലെ ഒബിസി വിഭാഗത്തില്‍പ്പെടുന്ന ഇവരെ മുന്നില്‍ നിന്ന് നയിക്കുന്നത് ജയന്ത് സിംഗാണ്. ചൗധരി ചരണ്‍ സിംഗിന്റെ മകനായ അജിത് സിംഗിന്റെ മകനാണ് ജയന്ത് സിംഗ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....