ഡല്‍ഹി: പുകമഞ്ഞില്‍ ഏറെ പ്രയാസത്തിലായി ജനം. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി. കാഴ്ചപരിധി 25 മുതല്‍ 50 മീറ്റര്‍ വരെയായി കുറഞ്ഞു.
ദൂരപരിധി കുറഞ്ഞ കാരണത്താല്‍ വിമാന സര്‍വീസുകള്‍ വൈകും. ദില്ലിയില്‍ താപനിലയും താഴ്ന്നു.
ഇപ്പോള്‍ മൂന്ന് ഡിഗ്രിയില്‍ താഴെയാണ് താപനില.യാത്ര ചെയ്യുന്നവര്‍ക്ക് മുന്നില്‍ പോകുന്ന വാഹനം തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.
രാവിലെ എട്ട് മണിക്ക് ശേഷം ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില കൃത്യമായി അറിയാന്‍ കഴിയുകയുളളു. അഞ്ച് ദിവസം കൂടി മഞ്ഞ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്.
ലോധി റോഡ് മേഖലയിലാണ് താപനില സീസണിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയത്.നിരവധി ട്രയിനുകള്‍ വൈകിയോടുന്നുണ്ട്.ശ്രീനഗറിലും, ഗുവാഹത്തിയിലും, കൊല്‍ക്കത്തയിലും മൂടല്‍മഞ്ഞ് കാരണം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.