കണ്ണൂര്‍: വര്‍ഗീയ സംഘടനകളെ നിരോധിക്കുകയാണെങ്കില്‍ ആദ്യം ഇന്ത്യയില്‍ നിരോധിക്കേണ്ടത് ആര്.എസ്.എസിനെ ആണെന്നും പോപ്പുലര്‍ ഫ്രണ്ടിനെയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായമല്ല സി.പി.എമ്മിനുള്ളത്. നിരോധിച്ചാല്‍, അവ മറ്റ് പേരുകളില്‍ പ്രത്യക്ഷപ്പെടും. കേരളത്തില്‍ എസ്.ഡി.പി.ഐ-സി.പി.എം സഖ്യം എന്നത് എതിരാളികളുടെ നുണപ്രചാരണം മാത്രമാണെന്നും എം.വി ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു.
കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും ഗോവിന്ദന് പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ നടന്നത് അക്രമാസക്തമായ പ്രതിഷേധമായതിനാല്‍ അത്തരം കേസുകളൊന്നും പിന് വലിക്കേണ്ട കാര്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.