ഡല്‍ഹി: വാഹനത്തില്‍ ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
സൈറസ് മിസ്ത്രിയുടെ മരണശേഷം, പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഇന്ന് ഒരു വലിയ തീരുമാനം എടുത്തിട്ടുണ്ട്. പിന് സീറ്റുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനം.
സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചതിനാല്‍ വാഹനങ്ങളുടെ പിന് സീറ്റുകളിലും സീറ്റ് ബെല്‍റ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി ഉള്‍പ്പെട്ട റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍, വിദഗ്ദ്ധരും വിമര്‍ശകരും ഗതാഗത, നിയന്ത്രണ സംവിധാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.