കോട്ടയം: ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച് പാലാ കൊട്ടാരമറ്റത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു. പാര്‍ട്ടി സ്ഥാപിച്ച ഔദ്യോഗിക ബോര്‍ഡല്ലെന്നും പ്രവര്‍ത്തകര്‍ തരൂരിനെയാണ് ആഗ്രഹിക്കുന്നതെന്നും മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ എന്ന ഫ്ലക്സ് ആണ് സ്ഥാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മാത്രമാണ് നിലവില്‍ മത്സരരംഗത്തുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം തരൂര്‍ തള്ളിയിരുന്നു.