പാലക്കാട്: പാലക്കാട് ചിറ്റിലംചേരിയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. മേലാര്‍കോട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവും കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയുമാണ്. പ്രതി മംഗലം ചീകോട് പയ്യകുണ്ട് സ്വദേശി സുജീഷ് ആലത്തൂര്‍ പൊലീസില്‍ കീഴടങ്ങി.
സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന സൂര്യപ്രിയ മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.