ഡല്‍ഹി : പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനങ്ങളിലെവരുന്ന പുത്തന്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കൂടിയാലോചന നടത്തി.
രാജ്യസഭയ്ക്കൊപ്പം ലോക്സഭയിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് സൂചന. ഒരാള്‍ക്ക് ഒരു പദവി നിബന്ധന പ്രകാരം അധീര്‍ രഞ്ജന്‍ ചൗധരിയ്ക്ക് സ്ഥാനം നഷ്ടമായേക്കും. രാജ്യസഭയില്‍ മുകുള്‍ വാസ്നിക്കും കെസി വേണുഗോപാലും പരിഗണനയിലുണ്ട്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ചിട്ടാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പരിഗണിക്കണം എന്നാണ് ഇപ്പോള്‍ കമല്‍നാഥ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം.
അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുക്കാത്ത പശ്ചാത്തലത്തില്‍ 2024 തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയ സന്ദേശം നല്കാന് രാഹുല്‍ ഗാന്ധിയെ ആ പദവിയില്‍ പരിഗണിക്കണമെന്നാണ് കമല്‍നാഥിന്റെ പക്ഷം. ഇത് അദ്ദേഹം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.