ന്യൂഡല്‍ഹി: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് ശശി തരൂര്‍.
അഭിനന്ദനം അറിയിക്കാനാണ് ശശി തരൂര്‍ നേരിട്ട് ഡല്‍ഹിയിലെ ഖാര്‍ഗെയുടെ വസതിയിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനം ആരംഭിച്ച ദിവസമാണിതെന്ന് തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകും. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇവിടെ ആരംഭിക്കട്ടെയെന്നും ആശംസിച്ചു.
9,385 വോട്ടുകളില്‍ 7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെ വിജയിച്ചത്. തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 416 വോട്ടുകള്‍ അസാധുവായി. മികച്ച പ്രകടനം കാഴ്ചവച്ച ശശി തരൂരിന് 12 ശതമാനം വോട്ടാണ് ലഭിച്ചത്.